NEWS
മൂന്നു വർഷമായി ഭാര്യ താമസിക്കുന്നത് അയൽവാസിക്കൊപ്പം കൊല്ലത്ത് യുവാവിനെ അയൽവാസി കുത്തികൊലപ്പെടുത്തി
06/09/2025 10:11 AM IST
nila

കൊല്ലത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. കുഴക്കാട് സ്വദേശി ശ്യാം സുന്ദറിനെയാണ് അയൽവാസി ധനേഷ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ വീടുകൾ അടുത്തടുത്താണ്. ശ്യാം സുന്ദറിന്റെ ഭാര്യ മൂന്ന് വർഷമായി ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു.
തിരുവോണനാളിൽ ധനുഷും ശ്യാം സുന്ദറും വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് കുത്തുകയായിരുന്നു. കുത്തേറ്റ വിവരം ശ്യാം സുന്ദർ അയൽവാസികളെ ഫോണിൽ വിളിച്ചറിയിച്ചു. ആശുപത്രിയിലെത്തും മുൻപേ ശ്യാം സുന്ദർ മരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











